ചാമ്പ്യൻസ് ലീഗ് തോൽവി മറന്നു; പ്രീമിയർ ലീഗിൽ ആഴ്സനൽ ഒന്നാമത്, എഫ്.എ കപ്പിൽ സിറ്റി ഫൈനലിൽ

Update: 2024-04-21 08:41 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് സെമിയിലേറ്റ തോൽവികളിൽ നിന്ന് ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ഉജ്ജ്വലമായി തിരിച്ചവന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റി തോൽവിയറിഞ്ഞപ്പോൾ ബയേൺ മ്യൂണിക്കിനോട് ആഴ്സനലും തോൽവി അറിഞ്ഞിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന മത്സരങ്ങളിൽ വോൾവ്സിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് ആഴ്സനൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമതെത്തിയപ്പോൾഎഫ്.എ കപ്പ് സെമിയിൽ ചെൽസിയെ ഒരു ഗോളിന് വീഴ്ത്തി സിറ്റി ഫൈനലിലേക്ക് കടന്നു.

ലിയണാർഡോ ട്രൊസാർഡും മാർട്ടിൻ ഒഡേഗാർഡുമാണ് ഗണ്ണേഴ്സിനായി സ്കോർ ചെയ്തത്. 33 മത്സരങ്ങളിൽ 74 പോയന്റുമായി ആഴ്സണൽ ഒന്നാമതാണ്. പക്ഷേ ഒരു മത്സരം കുറച്ചുകളിച്ച സിറ്റിക്ക് 73 പോയന്റുമായി കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

Advertising
Advertising

ചെൽസി ഉയർത്തിയ വെല്ലുവിളി 84ാം മിനിറ്റിൽ ബെർണാഡോ സിൽ​വ നേടിയ ഗോളിലൂടെ സിറ്റി മറികടക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മാഞ്ച്സറ്റർ യു​ണൈറ്റഡ്-കോവൺട്രി മത്സരത്തിലെ വിജയികളാകും ഫൈനലിൽ സിറ്റിയെ എതിരിടുക.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News