പൂട്ടിയത് ഖത്തറിനെ; ആഹ്ലാദം മറച്ചു വെക്കാതെ ഇന്ത്യന്‍ താരങ്ങള്‍

എവേ മത്സരത്തിലും ടീമിന് ഇന്ത്യന്‍ കാണികളുടെ വലിയ പിന്തുണ ലഭിച്ചത് തുണയായെന്ന് ഇന്ത്യയുടെ കേരളാ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്‍ പറഞ്ഞു.

Update: 2019-09-11 05:10 GMT
Advertising

ജയത്തോളം പോന്ന സമനിയലയാണ് കരുത്തരായ ഖത്തറിനെതിരെ ഇന്ത്യ നേടിയത്. ദോഹയിലെ അൽ അസദ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയ കാണികളെ തൃപ്തിപ്പെടുത്തുന്ന മത്സരമായിരുന്ന ഇന്ത്യ പുറത്തെടുത്തത്. ഖത്തര്‍ മുന്നേറ്റത്തെ ഇന്ത്യ പിടിച്ചുകെട്ടിയപ്പോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഒത്തൊരുമയോട് കൂടി കളിച്ചതാണ് വലിയ നേട്ടം സമ്മാനിക്കാനിടയായതെന്ന് മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് പറഞ്ഞു. ഗുര്‍പ്രീതിന് മുന്നില്‍ സന്ദേശ് ജിങ്കനും ആദില്‍ ഖാനുമടങ്ങുന്ന പ്രതിരോധ നിര മതില്‍ പോലെ നിന്നതോടെ പേരുകേട്ട ഖത്തര്‍ മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് കണ്ടത്.

ये भी पà¥�ें- ലോകകപ്പ് യോഗ്യതാ റൗണ്ട്; ഏഷ്യന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ഇന്ത്യ 

എവേ മത്സരത്തിലും ടീമിന് ഇന്ത്യന്‍ കാണികളുടെ വലിയ പിന്തുണ ലഭിച്ചത് തുണയായെന്ന് ഇന്ത്യയുടെ കേരളാ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്‍ പറഞ്ഞു. കരുത്തരായ ടീമിനെതിരായി കോച്ച് പറഞ്ഞു തന്ന തന്ത്രങ്ങളാണ് കളിയില്‍ നിര്‍ണായകമായതെന്ന് പറഞ്ഞ സൂപ്പര്‍ താരം അനസ് എടത്തൊടിക, വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള വലിയ ഊര്‍ജ്ജമാണ് മത്സരം വഴി ലഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

Full View

ആഷിഖ് കുരുണിയന് പകരം ആദ്യ ഇലവനില്‍ അവസരം ലഭിച്ച യുവ മലയാളിതാരം സഹല്‍അബ്ദുസ്സമദ് മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. കോച്ചിനെ സന്തോഷിപ്പിക്കാനായതില്‍ ആഹ്ലാദം പങ്കുവെക്കുകയായിരുന്ന സഹല്‍.

Tags:    

Similar News