തോൽവിയറിയാതെ 50 മത്സരങ്ങൾ; ബുണ്ടെസ് ലീഗയിൽ പുതിയ നേട്ടത്തിനരികെ ലെവർകൂസൻ

ഇതിനകം ബുണ്ടെസ് ലീഗ കിരീടം ഉറപ്പിച്ച ലെവർകൂസൻ യൂറോപ്പ ലീഗ് ഫൈനലിലുമെത്തിയിരുന്നു.

Update: 2024-05-13 07:01 GMT
Editor : Sharafudheen TK | By : Sports Desk

മ്യൂണിക്: തോൽവിയറിയാതെ അൻപത് മത്സരങ്ങൾ പൂർത്തിയാക്കി ബയേർ ലെവർകൂസൻ. ബുണ്ടെസ് ലീഗയിൽ വിഎഫ്എൽ ബൊക്കമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് സാബി അലോൺസോയും സംഘവും അപരാജിത കുതിപ്പ് തുടർന്നത്. പാട്രിക് ഷിക് (41),വിക്ടർ ബൊനിഫേസ് (45+2), അമിനെ ആദിൽ (76), ജോസിപ് സ്റ്റാൻസിക്(86), അലെക്‌സ് ഗ്രിമാൾഡോ (90+3) എന്നിവരാണ് ഗോൾ സ്‌കോറർമാർ.

ഇതിനകം ബുണ്ടെസ് ലീഗ കിരീടം ഉറപ്പിച്ച ലെവർകൂസൻ യൂറോപ്പ ലീഗ് ഫൈനലിലുമെത്തിയിരുന്നു. ശനിയാഴ്ച നടക്കുന്ന ലീഗിലെ അവസാന  മത്സരത്തിൽ ഓഗ്‌സ്ബർഗിനോടും തോൽവി വഴങ്ങാതിരുന്നാൽ ബുണ്ടെസ്‌ ലീഗ സീസണിൽ പരാജയമറിയാത്ത ആദ്യ ടീമെന്ന നേട്ടവും ലെവർകൂസന് സ്വന്തമാക്കാം. യൂറോപ്പ ലീഗ് സെമിയിൽ രണ്ടാം പാദ മത്സരത്തിൽ എ.എസ് റോമയുമായി 2-2 സമനിലയിൽ പിരിഞ്ഞതോടെ പതിറ്റാണ്ടുകൾ നീണ്ട ബെനഫികയുടെ അൺബീറ്റൻ യൂറോപ്യൻ റെക്കോർഡ് സാബിയും സംഘവും മറികടന്നിരുന്നു.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ട് ഗോളിന് വോൾവ്‌സ് ബർഗിനെ തോൽപിച്ചു. ലോവ്‌റോ വൊനാറെക്(4), ലിയോൻ ഗൊർട്‌സാക(13) എന്നിവരാണ് ഗോൾ സ്‌കോറർമാർ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News