അതിവേഗ ഗോളും അവസാന മിനുറ്റ് ഗോളും, ബംഗളൂരുവിനെ സമനിലയില്‍ തളച്ച് ഹൈദരാബാദ്

കളി തുടങ്ങി 110 സെക്കന്റുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഛേത്രി ഗോളടിച്ചു. ഹൈദരാബാദ് 92ആം മിനുറ്റില്‍ തിരിച്ചടിച്ച് ഞെട്ടിച്ചു...

Update: 2019-11-30 02:38 GMT
Advertising

അതിവേഗ ഗോളും അവസാന മിനുറ്റിലെ ഗോളും കണ്ട മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരെ ഹൈദരാബാദ് എഫ്.സിക്ക് സമനില. രണ്ടാം മിനുറ്റില്‍ ബംഗളൂരുവിനെ അതിവേഗ ഗോളിലൂടെ ഛേത്രിയാണ് മുന്നിലെത്തിച്ചത്. 92ആം മിനുറ്റിലായിരുന്നു ഹൈദരാബാദിനുവേണ്ടി റോബിന്‍സിംങിന്റെ സമനിലഗോള്‍.

കളി തുടങ്ങി 110 സെക്കന്റുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഛേത്രി ഗോളടിച്ചു. ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. കമല്‍ജിത്തിന്റെ ക്ലിയറിങ് ഗുര്‍ത്തേജ് സിങ്ങിലെത്തും മുമ്പേ പിടിച്ചെടുത്ത് ഛേത്രി പന്ത് വലയിലാക്കി. തുടര്‍ന്നും ബംഗളൂരു എഫ്.സി ഗോളിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഗോള്‍ നേടിയ ഛേത്രിയെ അഭിനന്ദിക്കാനെത്തിയ സഹതാരങ്ങള്‍

56ആം മിനുറ്റില്‍ സഹില്‍ പന്‍വാര്‍ ചുവപ്പു കണ്ട് പുറത്തായെങ്കിലും ഹൈദരാബാദ് എഫ്.സി നാട്ടുകാര്‍ക്ക് മുന്നില്‍ പിടിച്ചു നിന്നു. ഒടുവില്‍ ഗോളി ഗുര്‍പ്രീത് സിങില്‍ തട്ടി വന്ന സുവര്‍ണാവസരം 92ആം മിനുറ്റില്‍ ഗോളാക്കി റോബിന്‍സിംങ് ഹൈദരാബാദ് എഫ്.സിക്ക് നാടകീയ സമനില സമ്മാനിച്ചു.

Tags:    

Similar News