ഇന്ന് റയലും ബാഴ്‌സലോണയും നേര്‍ക്കു നേര്‍

നിലവില്‍ 35 പോയിന്റുമായി ഇരുടീമും ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്നത്തെ മത്സരം തീപാറും...

Update: 2019-12-18 02:39 GMT
Advertising

സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടം ഇന്ന്. ബാഴ്‌സയുടെ തട്ടകമായ നൗക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. സ്പാനിഷ് ലീഗില്‍ നിലവില്‍ 35 പോയിന്റുമായി ഇരുടീമും ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്നത്തെ മത്സരം തീപാറും.

ലാലിഗയിലെ പോയിന്റ് നിലയില്‍ ഒപ്പമാണ് ഇരു ടീമുകളും. 16 കളി കഴിഞ്ഞപ്പോള്‍ 35 വീതം പോയിന്റ് വീതം. എന്നാല്‍ ഗോള്‍ വ്യത്യാസത്തിലെ മുന്‍തൂക്കത്തില്‍ ബാഴ്‌സ ഒന്നാമത്. ജയിക്കുന്ന ടീമിന് ലാലിഗയിലും ഒന്നാമതെത്താം.

കരിം ബെന്‍സെമ

പതിവുപോലെ ലയണല്‍ മെസിയാണ് ശ്രദ്ധാകേന്ദ്രം. പരിക്കുകാരണം ആദ്യ മത്സരങ്ങള്‍ നഷ്ടമായിട്ടും ഈ സീസണില്‍ 12 ഗോളടിച്ചു മെസി. മെസിക്ക് കൂട്ടായി ഗ്രീസ്മാനും സുവാരസും കൂടി വരുമ്പോള്‍ ഏത് പ്രതിരോധവും വിറക്കും. ഗോള്‍ വഴങ്ങുന്ന പ്രതിരോധമാണ് ബാഴ്‌സലോണയുടെ തലവേദന. സീസണില്‍ 16 കളിയില്‍ 20 ഗോളാണ് വഴങ്ങിയത്.

സീസണില്‍ 12 ഗോളടിച്ച കരീം ബെന്‍സെമയാണ് റയലിന്റെ താരം. പരിശീലകന്‍ സിനദിന്‍ സിദാന്‍ രണ്ടാംവരവില്‍ യുവതാരങ്ങളെയാണ് കൂടുത്ല്‍ ആശ്രയിക്കുന്നത്. റോഡ്രി, ഫെഡെറികോ വാല്‍വെര്‍ദെ എന്നിവരാണ് പ്രതീക്ഷകള്‍. മാഴ്‌സെലോ പരിക്കുകാരണം റയല്‍നിരയിലില്ല. കളി നൗകാമ്പിലാണെന്നത് റയലിന്റെ ചങ്കിടിപ്പ് കൂട്ടും.

ലാ ലിഗ പോയിന്‍റ് നില

സ്പാനിഷ് ലീഗില്‍ ഇതുവരെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ആകെ 178 മത്സരങ്ങളാണ് കളിച്ചത്. ഇരു ടീമുകളും 72 വീതം മത്സരങ്ങളില്‍ ജയിച്ചു. സമനിലയായത് 34 മത്സരങ്ങള്‍. ഒപ്പത്തിനൊപ്പമുള്ള ഈ കണക്കു തന്നെ മതി റയലും ബാഴ്‌സലോണയും തമ്മിലുള്ള മത്സരങ്ങളുടെ വീറും വാശിയും തെളിയിക്കാന്‍.

ये भी पà¥�ें- ഡഗ് ഔട്ടില്‍ ഇരിക്കേണ്ടവനല്ല, സെഞ്ചുറിയടിച്ച് സഞ്ജു

കറ്റാലന്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബറില്‍ നടക്കേണ്ട ക്ലാസികോ മത്സരം മാറ്റിവയ്ക്കുകയായിരുന്നു. മത്സരത്തിന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കാറ്റലോണിയന്‍ പ്രക്ഷോഭം നടക്കുന്നതിനാല്‍ മത്സരം തടസ്സപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

Tags:    

Similar News