ഇന്ത്യ ആതിഥേയരായ അണ്ടര്‍ 17 വനിതാ ലോകകപ്പ് നീട്ടിവെച്ചു

കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി, അഹ്മദാബാദ്, നവി മുംബൈ എന്നിങ്ങനെ അഞ്ച് വേദികളിലായി നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നിശ്ചയിച്ചിരുന്നത്...

Update: 2020-04-04 03:49 GMT
Advertising

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. കോവിഡ് കാലത്തെ സാഹചര്യങ്ങള്‍ പഠിക്കാനുള്ള പ്രത്യേക സമിതി ഫിഫക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം നവംബര്‍ രണ്ടിനാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി, അഹ്മദാബാദ്, നവി മുംബൈ എന്നിങ്ങനെ അഞ്ച് വേദികളിലായി നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക. ആദ്യമായി ഇന്ത്യയും അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ പങ്കെടുക്കാനിരിക്കയായിരുന്നു.

ഏഷ്യയില്‍ നിന്നും ജപ്പാനും ഉത്തരകൊറിയുയുമാണ് അണ്ടര്‍ 17 വനിതാലോകകപ്പിന് യോഗ്യത നേടിയിരുന്നത്. എന്നാല്‍ ആഫ്രിക്ക, യൂറോപ്, ഓഷ്യാനിയ, ദക്ഷിണ-മധ്യ അമേരിക്ക, വടക്കേ അമേരിക്ക-കരീബിയന്‍ എന്നിങ്ങനെ നാല് ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളുടെ യോഗ്യതാ മത്സരങ്ങള്‍ ഇനിയും പൂര്‍ത്തിയായിരുന്നില്ല.

Tags:    

Similar News