ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം

Update: 2018-06-06 04:57 GMT
Editor : Ubaid
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം
Advertising

എഴുത്തിലും തിരശ്ശീലയിലും ഒരുപോലെ സൂപ്പര്‍താരങ്ങളായ നിരവധി ഇന്ത്യന്‍ പ്രതിഭകളാണ് ഷാര്‍ജ പുസ്തകോല്‍സവത്തിലെ ഇന്ത്യന്‍ പവലിയനില്‍ വായനക്കാരുമായി സംവദിക്കുക

Full View

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി നാനൂറിലധികം പ്രസാധകരാണ് ഇത്തവണ മേളക്ക് എത്തുന്നത്.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിക്കൊപ്പം, യു.എ.ഇ സാംസ്കാരിക മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‍യാനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വിവിധ ഭാഷകളിലായി പതിനഞ്ച് ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലെത്തുന്നത്. ഇന്ത്യന്‍ പവലിയന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ദീപ ജെയിന്‍ ഉദ്ഘാടനം ചെയ്തു.

എഴുത്തിലും തിരശ്ശീലയിലും ഒരുപോലെ സൂപ്പര്‍താരങ്ങളായ നിരവധി ഇന്ത്യന്‍ പ്രതിഭകളാണ് ഷാര്‍ജ പുസ്തകോല്‍സവത്തിലെ ഇന്ത്യന്‍ പവലിയനില്‍ വായനക്കാരുമായി സംവദിക്കുക. ഇതിലേറെ പേരും മലയാളത്തില്‍ നിന്നുള്ളവരാണ്. യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായനാ മല്‍സരവുമായി മീഡിയവണ്‍ പവലിയനും മേളയില്‍ സജീവമാണ്. ഗള്‍ഫ് മാധ്യമം ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് നിരവധി പ്രസാധാകരും മേളയില്‍ വായനാവസന്തം തീര്‍ക്കാന്‍ എത്തുന്നുണ്ട്. ഗള്‍ഫ് മാധ്യമം പവലിയന്റെ ഉദ്ഘാടനം ഷാര്‍ജ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മാജിദ് ജര്‍വാന്‍ നിര്‍വഹിച്ചു. അമ്പതിലേറെ മലയാള പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്.

Facebook

WATCH: Highlights from the Sharjah Book Fair. (Video by: Faisal Masudi/Gulf News)

Posted by Gulf News on Wednesday, November 2, 2016
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News