ഇരു ഹറമുകളും നിറയുന്നു; മക്ക, മദീനയില്‍ താമസ വാടക കൂടി

Update: 2018-06-06 06:30 GMT
Editor : Jaisy
ഇരു ഹറമുകളും നിറയുന്നു; മക്ക, മദീനയില്‍ താമസ വാടക കൂടി
Advertising

60 മുതല്‍ 80 ശതമാനം വരെയാണ് താമസ വാടകയിലുണ്ടായ വര്‍ധന

വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലും മദീനയിലും ഹോട്ടൽ വാടക കുത്തനെ കൂടി. 60 മുതല്‍ 80 ശതമാനം വരെയാണ് താമസ വാടകയിലുണ്ടായ വര്‍ധന. തിരക്ക് കുത്തനെ കൂടിയതോടെയാണ് ക്രമേണ വാടകയും ഉയര്‍ന്നത്.

Full View

ഹറമിനു സമീപമുള്ള ഹോട്ടലുകളിൽ ഒരു മുറിയുടെ ദിവസ വാടക 800 റിയാൽ മുതൽ 1,000 റിയാൽ വരെയാണ്. വിശുദ്ധ ഹറമിന്റെ ദൃശ്യം കാണുന്ന നിലക്കുള്ള മുറിക്ക് 1,500 റിയാൽ വരെയാണ് ദിവസ വാടക. അവസാന പത്തിലെ മുഴുവൻ ദിവസങ്ങളിലും ഹറമിനു സമീപമുള്ള ഹോട്ടലുകളിലെ എല്ലാ മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞു. വിശുദ്ധ ഹറമിൽ നിന്നുള്ള അകലത്തിനനുസരിച്ചാണ് വാടകയിലെ അന്തരം. ഹറമിൽ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും താമസക്കാര്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഹറമിനു സമീപത്തെയത്ര തിരക്കില്ല ഇവിടെ. അവസാന പത്തിൽ ഇഫ്താറും അത്താഴവും അടക്കമുള്ള പാക്കേജുകളും ഹോട്ടലുകള്‍ നല്‍കുന്നുണ്ട്. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ ലൈസൻസുള്ള 1,200 ഹോട്ടലുകളാണ് മക്കയിലുള്ളത്. ഇവയിൽ ആകെ 90,000 മുറികളുണ്ട്. ഒരേസമയം ആകെ പത്തു ലക്ഷത്തോളം പേർക്ക് താമസസൗകര്യം നൽകുന്നതിന് ശേഷിയുണ്ട് ഈ ഹോട്ടലുകൾക്ക്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News