അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒരു ദിവസത്തെ സന്ദർശനത്തിനായി മസ്കത്തിലെത്തി

സുൽത്താൻ ഹൈതം ബിൻ താരീഖുമായി പോംപിയോ കൂടികാഴ്ച നടത്തി

Update: 2020-02-21 18:35 GMT
Advertising

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒരു ദിവസത്തെ സന്ദർശനത്തിനായി മസ്കത്തിലെത്തി. സൗദി സന്ദർശനത്തിനു ശേഷം ആണ് പോംപിയോ ഒമാനിൽ എത്തിയത്. വിമാനത്താവളത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി പോംപിയോയെ സ്വീകരിച്ചു.

അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖുമായി പോംപിയോ കൂടികാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൻറെ അവലോകനത്തിന് ഒപ്പം ഇരു രാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇറാനെതിരായ പ്രതിരോധം ശക്തമാക്കുന്നതിൻറ ഭാഗമായിട്ടായിരുന്നു പോംപിയോയുടെ സൗദി സന്ദർശനമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. റിയാദിൽ സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.

സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് മൈക്ക് പോംപിയോ ഒമാനിൽ എത്തുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി.എം.ട്യുസു, പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള അമേരിക്കൻ അസി.സെക്രട്ടറി ഡേവിഡ് ഷെങ്കർ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    

Similar News