40 കിലോയിലധികം ലഹരിമരുന്നുമായി മൂന്ന് ഏഷ്യക്കാർ ഒമാനിൽ പിടിയിൽ

സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്

Update: 2024-05-07 05:08 GMT

40 കിലോയിലധികം ക്രിസ്റ്റൽ മെത്തുമായി മൂന്ന് ഏഷ്യക്കാർ ഒമാനിൽ പിടിയിൽ. സ്‌പെഷ്യൽ ടാസ്‌ക് പൊലീസിന്റെയും പൊലീസ് ഡോഗ്സ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്ത വിവരം റോയൽ ഒമാൻ പൊലീസ് എക്‌സിലൂടെയാണ് അറിയിച്ചത്.



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News