ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക് തുടക്കം

പ്രാദേശിക ഊർജ സഹകരണം ശക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

Update: 2026-02-03 10:54 GMT

മസ്കത്ത്: ഗൾഫ് കോർപറേഷൻ കൗൺസിൽ അതോറിറ്റി ഒമാനുമായി നേരിട്ടുള്ള വൈദ്യുതി ഇന്റർകണക്ഷൻ പ്രൊജക്ടിന് തുടക്കമിട്ടു. പ്രാദേശിക ഊർജസഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 70 കോടി യുഎസ് ഡോളറാണെന്നും, ഗൾഫ് പങ്കാളിത്തത്തിലൂടെയാണ് ഇതിന് ധനസഹായം നൽകുന്നതെന്നും 60 കോടി യുഎസ് ഡോളർ വിലമതിക്കുന്ന ധനസഹായ കരാറുകൾ മുൻകൂട്ടി ഒപ്പിട്ടിട്ടുണ്ടെന്നും ജിസിസിഐഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എഞ്ചിനീയർ അഹമ്മദ് ബിൻ അലി അൽ ഇബ്രാഹിം പറഞ്ഞു.

വൈദ്യുതി ശൃംഖലകളുടെ സാങ്കേതിക വിപുലീകരണം മാത്രമല്ല ഈ പദ്ധതിയെന്നും ഗൾഫ് സഹകരണ കൗൺസിൽ നേതാക്കൾ മുന്നോട്ടുവച്ച തന്ത്രപരമായ കാഴ്ചപ്പാടിന്റെ തുടർച്ചയാണിതെന്ന് ഊർജ്ജ ധാതു മന്ത്രാലയം അണ്ടർസെക്രട്ടറിയും ജിസിസിഐഎ ചെയർമാനുമായ മുഹ്സിൻ ബിൻ ഹമദ് അൽ ഹദ്റാമി പറഞ്ഞു. മേഖലയിലുടനീളമുള്ള രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊർജ്ജ സുരക്ഷ അനിവാര്യമാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിശ്വാസ്യത, സുസ്ഥിരത, ദീർഘകാല ഊർജ്ജ സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഊർജ്ജ മേഖലയിൽ സഹകരിക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ പുരോഗതിയെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News