ഈദിനോടനുബന്ധിച്ച്‌ മെഹന്തി മത്സരം ഒരുക്കി ഐ.എം.ഐ സലാല വനിത വിഭാഗം

സാലിഹ മുസ്തഫ, ഫാത്തിമത്ത്‌ ജസീല, സൗദ മറിയം എന്നിവർ വിജയികൾ

Update: 2026-03-18 11:14 GMT

സലാല: ഐ.എം.ഐ സലാല വനിത വിഭാഗം ഈദുൽ ഫിത്‌റിനോടനുബന്ധിച്ച്‌ യുവതികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന മത്സരത്തിൽ നിരവധി യുവതികൾ സംബന്ധിച്ചു. സാലിഹ മുസ്തഫ ഒന്നാം സ്ഥാനവും ഫാത്തിമത്ത്‌ ജസീല രണ്ടാം സ്ഥാനവും, സൗദ മറിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക്‌ വനിത പ്രസിഡന്റ്‌ ഫസ്‌ന അനസ്‌, സെക്രട്ടറി മദീഹ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാഹിന ദാവൂദ്‌, റോസ്‌ന റഅൂഫ്‌ എന്നിവർ വിധികർത്താക്കളായിരുന്നു. വനിത വിഭാഗത്തിന്റെ സിദ്‌റ യൂണിറ്റ്‌ പരിപാടികൾക്ക്‌ നേത്യത്വം നൽകി

 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News