മാർച്ച് 31 വരെ 9 ഇടങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കൽ തുടർന്ന് ഒമാൻ എയർ

അമ്മാൻ, ദുബൈ, ബഹ്റൈൻ, ദോഹ, ദമ്മാം, കുവൈത്ത് തുടങ്ങിയ ഇടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിവച്ചത്

Update: 2026-03-16 09:31 GMT

മസ്‌കത്ത്: ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ മാർച്ച് 31 വരെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ താത്കാലികമായി റദ്ദാക്കി. അമ്മാൻ (AMM), ദുബൈ(DXB), ബഹ്റൈൻ (BAH), ദോഹ (DOH), ദമ്മാം (DMM), കുവൈത്ത് (KWI), കോപ്പൻഹേഗൻ (CPH), ബാഗ്ദാദ് (BGW), ഖസബ് (KHS) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിവച്ചത്.

അതേസമയം ബാക്കിയുള്ള നെറ്റ്വർക്കുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. തങ്ങളുടെ നെറ്റ്വർക്കിലുടനീളം അധിക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ചില റൂട്ടുകളെ പ്രാദേശിക സാഹചര്യം ബാധിക്കുകയാണെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

Advertising
Advertising

യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ഒമാൻ എയർ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്കിങ്ങുകൾ കൈകാര്യം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യാമെന്ന് എയർലൈൻ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News