പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ

ഒമാനും യു.കെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു

Update: 2026-07-03 09:37 GMT

മസ്കത്ത്: പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. ലണ്ടനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഒമാനും യുകെയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ, കടൽ മാർ​ഗമുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കൽ, നിലവിലുള്ള പ്രതിസന്ധികൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തൽ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.

ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. കൂടുതൽ സാമ്പത്തിക വളർച്ചയും പുതിയ സഹകരണ സാധ്യതകളും ലക്ഷ്യമിട്ടാണ് ഈ നീക്കം. മേഖലയിലെ ദീർഘകാല സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയും നിലനിർത്തുന്നതിന് പ്രാദേശിക രാജ്യങ്ങൾക്കിടയിൽ ചർച്ചകൾ, സമാധാനപരമായ സഹവർത്തിത്വം, സഹകരണം എന്നിവ അത്യാവശ്യമാണെന്ന് ഇരു നേതാക്കളും അടിവരയിട്ടു പറഞ്ഞു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News