ലോകറാങ്കിങ്ങിൽ 39ാം സ്ഥാനത്തേക്ക്; സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറി ഒമാൻ

ഒരു വർഷം കൊണ്ട് 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

Update: 2026-03-16 11:55 GMT

മസ്‌കത്ത്: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ വൻ മുന്നേറ്റവുമായി ഒമാൻ. 2025ൽ 58ാം സ്ഥാനത്തായിരുന്ന രാജ്യം ഒറ്റ വർഷം കൊണ്ട് 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39ാം റാങ്കിലെത്തി. സാമ്പത്തിക പരിഷ്‌കരണങ്ങളിലും വൈവിധ്യവൽക്കരണത്തിലും രാജ്യം കൈവരിച്ച മികച്ച പുരോഗതിയാണ് ഈ നേട്ടത്തിന് ആധാരമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തവണ 68.5 പോയിന്റ് നേടിയ ഒമാൻ, മിഡിൽ ഈസ്റ്റ് - വടക്കൻ ആഫ്രിക്ക മേഖലയിൽ മൂന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മുന്നേറ്റം നടത്തിയ രാജ്യവും ഒമാനാണ്.

ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയതായി സൂചിക ചൂണ്ടിക്കാട്ടുന്നു. എണ്ണ ഇതര വരുമാന മാർഗങ്ങളായ നിർമാണം, സേവനം, നിർമ്മാണ മേഖല എന്നിവയിലുണ്ടായ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത വർധിപ്പിച്ചു. പൊതുകടം ആഭ്യന്തര ഉൽപാദനത്തിന്റെ 40 ശതമാനത്തിൽ താഴെ എത്തിക്കാനും കൃത്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെ സാധിച്ചു. സുതാര്യത ഉറപ്പാക്കാനായി കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങളും അഴിമതി വിരുദ്ധ നടപടികളും ഒമാന്റെ ഈ ആഗോള നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News