ജബൽ അൽ അഖ്ദർ റോസ് ഫെസ്റ്റിവൽ മാർച്ച് 30ന് ആരംഭിക്കും

ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്

Update: 2026-03-15 16:59 GMT

മസ്കത്ത്: ഒമാനിലെ ജബൽ അൽ അഖ്ദർ റോസ് ഫെസ്റ്റിവൽ മാർച്ച് 30ന് ആരംഭിക്കും. കുന്നിൻമുകളിൽ പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചയാണ്. സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഈ സീസണിൽ ജബൽ അഖ്ദറിലെത്തുന്നത്.

ദാഖിലിയ ​ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസ് ഫെസ്റ്റിവൽ സുൽത്താനേറ്റിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ഇവന്റാണ്. കണ്ണെത്താ ദൂരത്തോളം പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. മാർ‌ച്ച് മാസം മുതൽ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കും. ഇത് മെയ് മാസം വരെ തുടരും. ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്. 5000ത്തിൽ പരം റോസ ചെടികളുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ.

Advertising
Advertising

ഇവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണ്. പരമ്പരാ​ഗതമായ ഒമാനി കോഫി ഉണ്ടാക്കുന്നതിലും റോസാപ്പൂക്കൾ ഉപയോ​ഗിക്കാറുണ്ട്. ക്രീമുകൾ, സോപ്പ് തുടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനായും ഈ പൂക്കൾ ഉപയോ​ഗിച്ചു വരുന്നു. റോസ് ചെടികൾ നട്ടു വളർത്തലും റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർ​ഗമാണ്. ഒരു ഏക്കറിൽ നിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News