മസ്കത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 4.7 കിലോ കഞ്ചാവുമായി ഏഷ്യൻ വംശജ പിടിയിൽ

ലഗേജുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്

Update: 2026-03-13 10:24 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച 4.7 കിലോ കിലോഗ്രാം കഞ്ചാവ് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. ഏഷ്യൻ വംശജയായ സ്ത്രീയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ലഗേജുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ ലഹരിവസ്തുക്കളും പ്രതിയെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് കൈമാറി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News