Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: ഒമാനിലെ സലാല തുറമുഖത്തിനു നേരെയുള്ള ഇറാൻ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായി ഫോണിൽ സംസാരിച്ചു.
ഒമാനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ഒമാന്റെ സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഫർഹാൻ ബിൻ അബ്ദുള്ള അറിയിച്ചു. മേഖലയിലെ സംഘർഷവും അന്താരാഷ്ട്ര സുരക്ഷയിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.