ഒമാൻ തീരത്ത് തായ് കാർഗോ കപ്പലിന് നേരെ ആക്രമണം

തീപിടിച്ച കപ്പലിൽ നിന്ന് 20 തായ് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ നാവികസേന

Update: 2026-03-11 12:32 GMT

മസ്‌കത്ത്: ഒമാൻ തീരത്ത് തായ് കപ്പലിന് നേരെ ആക്രമണം. 'മയൂരീ നാരീ'യെന്ന കാർഗോ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ നാവികസേന അറിയിച്ചു. ജീവനക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരെല്ലാം തായ്‌ലന്റ് സ്വദേശികളാണ്.

ഒമാൻ തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായതായും ഇത് കപ്പലിൽ അടിയന്തര സാഹചര്യമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഒമാൻ റോയൽ നാവികസേന ഒരു കപ്പൽ ഉടൻ സ്ഥലത്തേക്ക് അയച്ചു. കപ്പലിൽ നിന്ന് 20 തായ് പൗരന്മാരെ നാവിക സംഘം വിജയകരമായി ഒഴിപ്പിച്ചു.

Advertising
Advertising

സംഭവത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ വ്യക്തികളെ കൂടുതൽ വൈദ്യസഹായത്തിനും സുരക്ഷാ നടപടിക്രമങ്ങൾക്കുമായി കൊണ്ടുപോയി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News