റമദാൻ; കടൽ വിഭവങ്ങളിൽ ജാ​ഗ്രത വേണമെന്ന് ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ

ശുചിത്വ - സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം മത്സ്യം വാങ്ങണമെന്ന് നിർദേശിച്ചു

Update: 2026-03-09 17:44 GMT

മസ്കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളിൽ ജാ​ഗ്രത വേണമെന്ന് ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ. പൊതുജനാ​രോ​ഗ്യ സംരക്ഷണത്തിനായി എഫ് എസ് ക്യൂസി മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ശുചിത്വ - സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയവും ലൈസൻസുള്ളതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ മത്സ്യമടക്കമുള്ള കടൽ വിഭവങ്ങൾ വാങ്ങാവൂ എന്ന് എഫ് എസ് ക്യൂസി അറിയിച്ചു.

റമദാൻ മാസമായതിനാൽ കടൽ വിഭങ്ങളുടെ ആവശ്യകത വർധിച്ച സാ​​ഹചര്യത്തിലാണ് ജാ​ഗ്രത പാലിക്കാൻ ഭക്ഷ്യസുരക്ഷ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകിയത്. മത്സ്യമടക്കമുള്ളവ ശരിയായ തണുപ്പിൽ ശുചിത്വമുള്ള ഇടങ്ങളിൽ‌ മാത്രമെ വ്യാപാരികൾ പ്രദർശിപ്പിക്കാവൂ. മതിയായ ഐസിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തെളിഞ്ഞതും വ്യക്തമവുമായ കണ്ണുകൾ ഉറച്ച മാംസം സ്വാഭാവികവും മൃദുവുമായ ​ഗന്ധം എന്നിവ മത്സ്യത്തിന് ഉണ്ടെന്ന് നോക്കണമെന്ന് എഫ് എസ് ക്യൂസി ഓർമിപ്പിച്ചു.

ശുചിത്വമില്ലാത്ത ഉപരിതലത്തിൽ പ്രദർശിപ്പിച്ചതോ മതിയായ തണുപ്പില്ലാതെ സൂക്ഷിച്ച മത്സ്യങ്ങൾ വാങ്ങരുത്. രാജ്യത്തുടനീളം റമദാൻ ഭക്ഷണങ്ങൾ ആരോ​ഗ്യകരവും സുരക്ഷിതവുമായി ഇരിക്കണമെന്ന് ഉറപ്പാക്കുന്നതോടൊപ്പം പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും എഫ് എസ് ക്യൂസി വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News