മേഖലയിലെ സാഹചര്യം: നിരവധി സർവീസുകൾ നിർത്തി സലാംഎയർ

കുവൈത്ത്, ഷാർജ, ദോഹ, ദമ്മാം സർവീസുകൾ മാർച്ച് 20 വരെ നിർത്തി

Update: 2026-03-09 09:00 GMT

മസ്‌കത്ത്: പല രാജ്യങ്ങളിലും പ്രാദേശിക വ്യോമാതിർത്തി അടച്ചിടൽ തുടരുന്നതിനാൽ സലാംഎയർ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ഇറാഖ്, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ മാർച്ച് 28 വരെ നിർത്തിവച്ചു. അതേസമയം കുവൈത്ത്, ഷാർജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ മാർച്ച് 20 വരെയും നിർത്തി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എയർലൈൻ അറിയിച്ചു, സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുമെന്നും അതിനായി സംഭവവികസനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നടപടികൾ ബാധിക്കുന്ന എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും വ്യക്തമാക്കി. +968 2427 2222 എന്ന നമ്പറിലൂടെയോ customercare@salamair.com എന്ന ഇമെയിൽ വിലാസം വഴിയോ ഉപഭോക്താക്കൾക്ക് സഹായം ലഭിക്കും.

Advertising
Advertising
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News