ചികിത്സാ രംഗത്തെ മികവ്: ഒമാനിലെ റോയൽ ഹോസ്പിറ്റലിന് രണ്ടാം തവണയും ആഗോള അംഗീകാരം
കാനഡയിലെ ഇന്റർനാഷണൽ അക്രഡിറ്റേഷൻ ബോഡിയിൽ നിന്ന് പ്ലാറ്റിനം അക്രഡിറ്റേഷൻ
Update: 2026-03-08 11:54 GMT
മസ്‌കത്ത്: ഒമാനിലെ റോയൽ ഹോസ്പിറ്റലിന് കാനഡയിലെ ഇന്റർനാഷണൽ അക്രഡിറ്റേഷൻ ബോഡിയിൽ നിന്ന് 2026-ൽ പ്ലാറ്റിനം അക്രഡിറ്റേഷൻ. തുടർച്ചയായി രണ്ടാം തവണയാണ് ആശുപത്രിക്ക് ഈ ഉന്നത അംഗീകാരം ലഭിക്കുന്നത്. 2016 ലും 2019 ലും ആശുപത്രി ഗോൾഡ് ലെവൽ അക്രഡിറ്റേഷൻ നേടിയിരുന്നു, 2023 ൽ പ്ലാറ്റിനം ലെവലിലേക്ക് മുന്നേറി. 2026 ലും ഇത് നേടുകയായിരുന്നു.
അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾ പ്രകാരം സമഗ്രവും കർശനവുമായ വിലയിരുത്തൽ പ്രക്രിയയെ തുടർന്നാണ് പ്ലാറ്റിനം അക്രഡിറ്റേഷൻ നൽകുന്നത്. ക്ലിനിക്കൽ ഗവേണൻസ്, റിസ്‌ക് മാനേജ്‌മെന്റ്, രോഗി സുരക്ഷ, നേതൃത്വ കാര്യക്ഷമത, പരിചരണം, രോഗി അനുഭവം, മെഡിക്കൽ സ്‌പെഷ്യാലിറ്റികളുടെ സംയോജനം തുടങ്ങിയിവ ഇതിൽ പരിഗണിക്കുന്നു.