Writer - razinabdulazeez
razinab@321
സലാല: പൊന്നാനി താലൂക്ക് നിവാസികളുടെ കൂൂട്ടായ്‌മയായ പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല (POS) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. ഫാസ് അക്കാദമി മൈതാനിയിൽ ഒരുക്കിയ ഇഫ്‌താർ വിരുന്നിന് ഭാരവാഹികളായ ജാഫർ ജാഫി, ഗഫൂർ താഴത്ത്, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേത്യത്വം നൽകി. ഡോ.കെ.സനാതനൻ, കെ.ഷൗക്കത്തലി തുടങ്ങി വിവിധ സംഘടന പ്രതിനിധികളും പൗര പ്രമുഖരും ഇഫ്‌താറിൽ സംബന്ധിച്ചു. പൊന്നാനിയുടെ തനത് ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. കെ.സൈനുദ്ദീൻ, അലി അരുണിമ, അഷ്‌റഫ്, അജിത് കുമാർ, ബദറുദ്ധീൻ, മുജീബ്, അരുൺ, ബാലൻ, മുനീറ മുഹമ്മദ്, ആരിഫ മുസ്തഫ, സുബീറ ജാഫി, ശബ്ന ഗഫൂർ തുടങ്ങിയവർ സംഘാടനം നിർവഹിച്ചു.