പശ്ചിമേഷ്യയിലെ സംഘർഷം; ഏഷ്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മേഖലയിൽ തുടരുന്ന സൈനിക നടപടികൾ നിർത്തിവെക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം
Update: 2026-03-06 09:08 GMT
മസ്കത്ത്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി ഏഷ്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. മേഖലയിൽ തുടരുന്ന സൈനിക നടപടികൾ നിർത്തിവെക്കാൻ ആവശ്യമായ നയതന്ത്ര സമ്മർദ്ദം ചെലുത്തുക, അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നിവയൊക്കെയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായ്, ജിസിസി പ്രാദേശികവകുപ്പ് തലവൻ ശൈഖ് അഹമ്മദ് ബിൻ ഹാഷിൻ അൽ മസ്കരി, ഏഷ്യ പസഫിക് വകുപ്പ് തലവൻ ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഹോസ്നി എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്. വിദേശകാര്യമന്ത്രിയെ കൂടാതെ മന്ത്രാലയത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.