ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി
കോട്ടമുക്ക് പുതുവീട്ടിൽ മുഹമ്മദ് സലീം (66) ആണ് മരിച്ചത്
Update: 2026-03-05 09:49 GMT
മസ്കത്ത്: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ പരേതനായ അലി അക്ബറിന്റെയും റിമിസ ബീവിയുടെയും മകൻ മുഹമ്മദ് സലീം (66) ആണ് മരിച്ചത്. ഇരുപത് വർഷത്തോളം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒമാൻ എയർ കാർഗോ ഡിവഷനിലെ ജീവനക്കാരനായിരുന്നു.
ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലാണ് മരണം. ഭാര്യ:യാസ്മിൻ. മക്കൾ: ആലിയ, അലീഷ. മരുമക്കൾ: അബ്ദുൽ ബാരി (അജീബ്), റിയാസ്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 3.30ന് ജോനകപ്പുറം വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.