12 മണിക്കൂർ മുമ്പ് എത്തണം!; മസ്‌കത്ത് വിമാനത്താവളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്ക്‌ നിർദേശവുമായി ഒമാൻ എയർ ‌

ഷാർജയിൽ നിന്ന് ഒമാൻ എയറും സലാം എയറും‌ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു

Update: 2026-03-05 08:29 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: റോഡ് മാർഗം അതിർത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി ഒമാൻ എയർ പുതിയ നിർദേശം പുറപ്പെടുവിച്ചു. അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ കനത്ത തിരക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന അധിക സമയവും കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും അതിർത്തിയിൽ എത്തിച്ചേരണമെന്നാണ് എയർലൈനിന്റെ നിർദേശം.

വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യുഎഇയിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും. ഷാർജയിൽ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. ജിസിസി മേഖലയിലെ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റോഡ് മാർഗമുള്ള ഈ ബദൽ സംവിധാനം. ‌

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News