മസ്കത്തിലേക്കുള്ള സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും; എയർ ഇന്ത്യ എക്സ്‍പ്രസ്

മസ്കത്തിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സർവീസ് നടത്തും

Update: 2026-03-02 18:34 GMT

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 3, ചൊവ്വാഴ്ച മുതൽ മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഉണ്ടാകും. മസ്കത്തിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സർവീസ് നടത്തും.

നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്കുള്ള പ്രവർത്തനം പുനരാരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈൻ ആണ് എയർ ഇന്ത്യ. യാത്രക്കാർക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് വഴി വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാനാവും. അതേസമയം, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 3 രാത്രിവരെ നിർത്തിവച്ചിട്ടുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News