ഐ.ഒ.സി സലാലക്ക് പുതിയ ഭാരവാഹികൾ
ബാലചന്ദ്രൻ കെ എസ് പ്രസിഡന്റ്, ശ്യാം മോഹൻ ജനറൽ സെക്രട്ടറി
Update: 2026-03-02 09:54 GMT
സലാല: ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ ( സലാല )അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ ഐഒസി ഒമാൻ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റായി ബാലചന്ദ്രൻ കെ എസ്, ജനറൽ സെക്രട്ടറിയായി ശ്യാം മോഹൻ, വർക്കിംഗ് പ്രസിഡന്റായി അനീഷ് ബിവി, ട്രഷററായി സജീവ് ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി രാഹുൽ മണി, ഫിറോസ് റഹ്മാൻ, സുഹാന മുസ്തഫ എന്നിവരും സെക്രട്ടറിമാരായി അബ്ദുൾ റൗഫ്, റിസാൻ കെ, അബ്‌ദുള്ള, സതീഷ്, ജിനോ ജോയ്, മുഹമ്മദ് നിയാസ്, ഡെന്നി ജോൺ, സുഹൈൽ ഫവാദ് വരെയും തെരഞ്ഞെടുത്തു. ഡോ:നിഷ്‌താർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമാണ്. അടുത്ത രണ്ട് വർഷമാണ് കാലാവധി.
നാഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്നകുമാർ, പ്രസിഡന്റ് സിയ ഉൾ ഹഖ് ലാരി എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.