ഒമാനിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം; വീടിനുള്ളിൽ തന്നെ തുടരണമെന്ന് അമേരിക്കൻ എംബസി
അപ്‌ഡേറ്റുകൾ കൃത്യമായി ലഭിക്കുന്നതിന് STE പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
മസ്കത്ത്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒമാനിലെ എല്ലാ അമേരിക്കൻ പൗരന്മാർക്കും അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അമേരിക്കൻ എംബസി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി ഉദ്യോഗസ്ഥരോടും ഒമാനിലുള്ള മറ്റ് അമേരിക്കൻ പൗരന്മാരോടും വീടിനുള്ളിലോ മറ്റു സുരക്ഷിതമായ ഇടങ്ങളിലോ തുടരാനാണ് നിർദേശം.
ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങി അവശ്യ വസ്തുക്കൾ കരുതണമെന്നും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നിലനിർത്തി ഫോണുകൾ ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും എംബസി പറഞ്ഞു. കൂടാതെ, പ്രാദേശിക വാർത്താ മാധ്യമങ്ങളെയും ഔദ്യോഗിക അറിയിപ്പുകളെയും സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അറിയിപ്പുണ്ട്.
സുരക്ഷാ അപ്‌ഡേറ്റുകൾ കൃത്യമായി ലഭിക്കുന്നതിന് സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാമെന്നും പ്രസ്താവനയിൽ അറിയിച്ചു. സഹായങ്ങൾക്കായി ഒമാൻ അടിയന്തര നമ്പർ:9999, യു.എസ്. എംബസി മസ്കത്ത് കൗൺസിലർ സെക്ഷൻ: +968 2464-3400, യുഎസ് സ്റ്റേറ്റ് കോൺസുലാർ സേവനങ്ങൾക്ക് 888-407-4747 അല്ലെങ്കിൽ 202-501-4444 എന്ന നമ്പറിലോ ബന്ധപ്പെടാം.