ഒമാനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി

ഹെൽപ്പ് ലൈൻ: ടോൾ ഫ്രീ നമ്പർ: 8007 1234, വാട്ട്സ്ആപ്പ്: +968 9828 2270

Update: 2026-02-28 12:46 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി. ജാഗ്രത പാലിക്കണമെന്നും ഒമാൻ അധികൃതരും എംബസിയും പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ എംബസിയും കോൺസുലേറ്റ് ജനറലും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ആവശ്യാനുസരണം അപ്ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു. അടിയന്തര സഹായങ്ങൾക്ക് ടോൾ ഫ്രീ : 8007 1234, വാട്ട്സ്ആപ്പ്: +968 9828 2270 എന്ന നമ്പറുകളിലും കോൺസുലാർ സേവനങ്ങൾക്ക് cons.muscat@mea.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News