തട്ടിപ്പും മോഷണവും; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്

സൗത്ത് ബാത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിലാണ് സംഭവം

Update: 2026-02-26 11:34 GMT

മസ്കത്ത് സിറ്റി: ഒമാനിലെ സൗത്ത് ബാത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിൽ മോഷണം, സാമ്പത്തികത്തട്ടിപ്പ് എന്നീ കേസുകളിൽ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ബാത്തിനയിൽ വാണിജ്യ സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളും അൽ ബുറൈമിയിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന രണ്ട് കടകളിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ ഒരാളുമാണ് അറസ്റ്റിലായത്.

അൽ ബുറൈമിയിൽ വലിയ മൂല്യമുള്ള കറൻസി നോട്ട് നൽകാനെന്ന വ്യാജേന കടയിലെത്തിയ പ്രതി ജീവനക്കാരനെ കബളിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. ബാത്തിനയിൽ നിർമാണ സാമ​ഗ്രികൾ വിൽക്കുന്ന കടയിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് മറ്റൊരാൾ അറസ്റ്റിലായത്. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോ​ഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News