ഒമാനിൽ 30 തടവുകാരുടെ മോചനത്തിനായി തുകയടച്ച് സ്വദേശി പൗരൻ

തുടർച്ചയായ പത്താം വർഷമാണ് ഇയാൾ സഹായം നൽകുന്നത്

Update: 2026-02-23 17:16 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഒമാനിലെ അൽ ദാഹിറ പ്രവിശ്യയിൽ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്ന 30 പേർക്ക് അജ്ഞാതനായ ഒരു സ്വദേശി പൗരന്റെ ഇടപെടലിലൂടെ മോചനം ലഭിച്ചു. 'ഫാക് കുർബ' (സങ്കടങ്ങളിൽ നിന്നുള്ള മോചനം) എന്ന ജീവകാരുണ്യ സംരംഭത്തിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്. ഇത് തുടർച്ചയായ പത്താം വർഷമാണ് ഇയാൾ ഇത്തരത്തിൽ സഹായം നൽകുന്നത്.

ഇബ്രിയിലാണ് മോചന നടപടികൾ പൂർത്തിയായത്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർക്കും, കടബാധ്യതകൾ മൂലം തടവിൽ കഴിയുന്നവർക്കുമാണ് സംരംഭത്തിലൂടെ മോചനം നടക്കുന്നത്. 2012-ൽ ഒമാനി ലോയേഴ്സ് അസോസിയേഷനാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. സംരംഭം ആരംഭിച്ചതു മുതൽ ഇതുവരെ 8,198-ലധികം പേർക്കാണ് ഇതിലൂടെ ജയിൽ മോചനം സാധ്യമായത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News