സമുദ്രാതിർത്തിയിലെ ഇറാഖ് അവകാശവാദം; കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ച് ജിസിസി

ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച ഭൂപടം പിൻവലിക്കണമെന്ന് ജിസിസി സെക്രട്ടറി

Update: 2026-02-23 17:05 GMT

റിയാദ്: സമുദ്രാതിർത്തിയിൽ ഇറാഖ് ഉന്നയിച്ച അവകാശവാദത്തിൽ, കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ച് ​ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). കുവൈത്തിന്റെ സമുദ്രാതിർത്തികളിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച ഭൂപടം പിൻവലിക്കാൻ ഇറാഖിനോട് ​ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവശ്യപ്പെട്ടു. കുവൈത്തിന്റെ പരമാധികാരത്തിന് കീഴിലുള്ള ഫഷ്ത് അൽ-ഖൈദ്, ഫഷ്ത് അൽ ഐജ് എന്നീ ഭാഗങ്ങൾ ഇറാഖിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് അൽ ബുദൈവിയുടെ പരാമർശം.

ഇക്കാര്യത്തിൽ 1982ലെ യുഎൻ സമുദ്ര നിയമ ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ ഭൂപ്രദേശങ്ങൾ, കടൽത്തീരങ്ങൾ എന്നിവയ്ക്ക് മേലുള്ള പരമാധികാരത്തെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും ജിസിസി തള്ളിക്കളയുന്നതായി ഭരണാധികാരികളുടെ സംയുക്ത പ്രസ്താവന മുൻനിർത്തി അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News