കൊള്ളയും കൊലപാതകവും; സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ 2 പേരുടെ വധശിക്ഷ നടപ്പാക്കി

ഇവർ മാരകായുധങ്ങളുമായി സംഘം ചേർന്ന് കവർച്ചയും കൊള്ളയും നടത്തിവരികയായിരുന്നു

Update: 2026-04-11 16:12 GMT

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ആയുധം കാണിച്ച് കവർച്ചയും കൊലപാതകവും പതിവാക്കിയ രണ്ട് പേരുടെ വധശിക്ഷ ശനിയാഴ്ച നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ സൈദ് ബിൻ അലി ബിൻ ഹമദ് അൽ-മർറി കുവൈത്ത് പൗരൻ അഹമ്മദ് ജബാറ ഖുറൈഅ് മുഹമ്മദ് അൽ-മർറി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ മാരകായുധങ്ങളുമായി സംഘം ചേർന്ന് കവർച്ചയും കൊള്ളയും നടത്തിവരികയായിരുന്നു.

പ്രതികൾക്കെതിരെ അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ടു. സ്പെഷ്യലൈസ്ഡ് കോടതി വിധിച്ച വധശിക്ഷ പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. തുടർന്ന് ഇസ്‌ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാ‌ക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്നവർക്കും രക്തം ചിന്തുന്നവർക്കും ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News