ഹജ്ജ് വളണ്ടിയർ സേവന പ്രവർത്തനങ്ങൾ; പങ്കെടുക്കാൻ മക്കയിൽ ഒഐസിസി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

ഒഐസിസി മക്കയുടെ ആപ്പ് വഴിണ് രജിസ്ട്രേഷൻ

Update: 2026-04-10 16:06 GMT

മക്ക: ഒഐസിസി മക്ക കമ്മറ്റിയുടെ കീഴിൽ മക്കയിൽ ഹജ്ജ് വളണ്ടിയർ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പ്രവർത്തകർക്ക് വേണ്ടി രജിസ്ട്രേഷൻ ആരംഭിച്ചു. ഒഐസിസി മക്കയുടെ ഹജ്ജ് രജിസ്ട്രേഷൻ ആപ്പ് വഴി മക്കയിൽ താമസമുള്ള, ഔദ്യോഗിക രേഖയായ തസ്‌രീഹ് കൈവശമുള്ള ആർക്കും ഈ ആപ്പ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

സൗദി ഗവൺമെന്റിന്റെയും, ഹജ്ജ് മന്ത്രാലയത്തിന്റെയും നിയമങ്ങൾ അനുസരിക്കുകയും, ഇന്ത്യൻ കോൺസുലേറ്റിന്റെയും,ഹജ്ജ് മിഷന്റെയും നിർദ്ദേശങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയ വളണ്ടിയേഴ്സ് കർശനമായി പാലിക്കുകയും ചെയ്യേണ്ടതാണ്. ഒഐസിസി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ രജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.

സലിം കണ്ണനാകുഴി, മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, മുജീബ് കിഴിശ്ശേരി, റഹീഫ് കണ്ണൂർ, മുബഷിർ അരീക്കോട്, സുഹൈൽ പറമ്പൻ, നൗഷാദ് എടക്കര, ഷബീർ ചേളന്നൂർ, റയീസ് കണ്ണൂർ, ജിഷാദ് പത്തനാപുരം, അബു അയ്മനംകുടി, ഫൈസൽ മാറമ്പള്ളി, അൻഷാദ് വെണ്മണി, വസീം ബാംഗ്ലൂർ, സമദ് തുടങ്ങിയവർ പങ്കെടുത്തു.

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News