ഗൾഫ് തിരിച്ചു വരും: ലോകബാങ്ക് റിപ്പോർട്ടിൽ ആഘാതം കുറവ് സൗദിയിൽ

വെടിനിർത്തൽ പാളിയാൽ സ്ഥിതി ഗുരുതരമാകും

Update: 2026-04-10 17:02 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാൻ സമയമെടുക്കുമെന്ന് ലോകബാങ്ക്. ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന കുറഞ്ഞ ആഘാതം സൗദിയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എണ്ണയിതര മേഖലകളിലെ മികച്ച മുന്നേറ്റവും ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടന്ന് കയറ്റുമതി നടത്താനുള്ള ശേഷിയും സൗദിക്ക് തുണയാകുമെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. സൗദിയുടെ ഈ വർഷത്തെ വളർച്ചാ നിരക്ക് 1.2 ശതമാനം കുറച്ച് 3.1 ശതമാനമായാണ് പുതുക്കിയത്. മറ്റ് അയൽരാജ്യങ്ങളെ അപേക്ഷിച്ച് സൗദിയുടെ വളർച്ചാ ഇടിവ് താരതമ്യേന കുറവാണ്.

Advertising
Advertising

എണ്ണയിതര മേഖലകളിലെ മികച്ച മുന്നേറ്റവും ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടന്ന് കയറ്റുമതി നടത്താനുള്ള ശേഷിയും സൗദിക്ക് തുണയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധ സാഹചര്യമുണ്ടായി കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്നാൽ പോലും ഒമാൻ, യു.എ.ഇ തുടങ്ങിയ അയൽരാജ്യങ്ങളുമായി ചേർന്ന് മറ്റ് തുറമുഖങ്ങൾ വഴി എണ്ണ കയറ്റുമതി സുഗമമാക്കാൻ സൗദിക്ക് സാധിക്കും. സൗദിക്ക് പുറമെ മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളുടെയും ജനുവരിയിലെ വളർച്ചാ പ്രവചനങ്ങളിൽ ഇടിവ് രേഖപ്പെടുത്തി. യുഎഇയുടെ വളർച്ചാ നിരക്ക് 2.7 ശതമാനം കുറഞ്ഞ് 2.4 ശതമാനമായി.

ഒമാന്റെ വളർച്ചാ നിരക്ക് 1.2 ശതമാനം കുറഞ്ഞ് 2.4 ശതമാനത്തിലെത്തി. ബഹ്റൈൻ 1.8 ശതമാനം ഇടിവാണുണ്ടാവുക. എന്നാൽ ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വലിയ തിരിച്ചടിയാണ് നേരിട്ടേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഖത്തറിന്റെ വളർച്ചാ പ്രവചനത്തിൽ 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കുവൈത്തിൽ ഒമ്പത് ശതമാനം വളർച്ചാ കുറവ് വരും. ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയാണ് ഏറ്റവും കുറവ് ആഘാതം ഏറ്റുവാങ്ങിയത്. വെടിനിർത്തൽ പാളിയാൽ സ്ഥിതി ഗുരുതരമാകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News