പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

ഓരോ ടാക്സി കാറിനും പ്രത്യേക പ്രവർത്തന കാർഡ് വേണമെന്ന നിബന്ധനയിൽ ചില നിശ്ചിത കരാറുകൾ ഉള്ളവർക്ക് ഇളവുണ്ടാകും

Update: 2026-04-10 16:13 GMT

റിയാദ്: സൗദി അറേബ്യയിൽ ട്രാൻസ്‌പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് ലഭിക്കുന്നതിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് ഉത്തരവിട്ടു. അന്താരാഷ്ട്ര ഗതാഗതം, ബസ് സർവീസുകൾ, വിദ്യാഭ്യാസ ഗതാഗതം, ചരക്ക് നീക്കം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഈ നിയമം ബാധകമാണ്.

ബസ് ഡ്രൈവർമാർ, ഹെവി ട്രക്ക് ഡ്രൈവർമാർ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എന്നിവർ അതോറിറ്റിയുടെ പ്രൊഫഷണൽ യോഗ്യതാ പരിപാടിയിൽ പങ്കെടുത്ത് പരീക്ഷ വിജയിക്കണം. നിലവിൽ സാധുവായ കാർഡ് ഉള്ളവർക്ക് അത് കാലാവധി കഴിയുമ്പോൾ പുതിയ നിയമപ്രകാരം പരീക്ഷ എഴുതേണ്ടി വരും. റിയാദ്, മക്ക, മദീന, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലെ പൊതു ടാക്സി സർവീസുകൾക്ക് ചില നിബന്ധനകളിൽ ഇളവ് നൽകിയിട്ടുണ്ട്. ഓരോ ടാക്സി കാറിനും പ്രത്യേക പ്രവർത്തന കാർഡ് വേണമെന്ന നിബന്ധനയിൽ ചില നിശ്ചിത കരാറുകൾ ഉള്ളവർക്ക് ഇളവുണ്ടാകും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News