സൗദി ഇനി എഐയുടെ തട്ടകം; അഞ്ചു വർഷത്തിനിടെ ഉണ്ടായത് റെക്കോർഡ് വളർച്ച

2026നെ എ.ഐ വർഷമായി പ്രഖ്യാപിച്ചതോടെ, വരും വർഷങ്ങളിൽ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2026-04-12 13:03 GMT

ജിദ്ദ: സൗദിയെ ലോകത്തിന്റെ സാങ്കേതിക ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള വാണിജ്യ രജിസ്‌ട്രേഷനുകളിൽ 240 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ൽ കേവലം 5,762 ആയിരുന്ന രജിസ്‌ട്രേഷനുകൾ 2025 അവസാനത്തോടെ 19,638 ആയി ഉയർന്നു. ഒരു വർഷത്തിനിടെ മാത്രം ഈ മേഖലയിൽ 34.6 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. 2026നെ നിർമിത ബുദ്ധിയുടെ വർഷമായി പ്രഖ്യാപിച്ചതോടെ, വരും വർഷങ്ങളിൽ ഈ മേഖലയിൽ ഇനിയും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Advertising
Advertising

എഐക്ക് പുറമെ ഇ കൊമേഴ്സ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും സൗദി വലിയ മുന്നേറ്റമാണ് നടത്തുന്നത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പുതിയ സംരംഭങ്ങൾ തുടങ്ങിയിരിക്കുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ എത്തിക്കുന്ന ഡെലിവറി സർവീസുകളിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ സിനിമാ നിർമാണം, പരസ്യം, മാധ്യമ പഠനം എന്നീ മേഖലകളും ഡിജിറ്റൽ വിപ്ലവത്തിന്റെ കരുത്തിൽ വലിയ വളർച്ച കൈവരിക്കുന്നു. വിഷൻ 2030ന്റെ ഭാഗമായി നിക്ഷേപകരെ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മുന്നേറ്റം വലിയ തോതിൽ സഹായകമാകും.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News