സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നില്ലേ?; ഫെബ്രുവരിയിൽ പണമയക്കലിൽ കുറവ്

രേഖപ്പെടുത്തിയത് 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

Update: 2026-04-12 16:03 GMT
Editor : Mufeeda | By : Web Desk

റിയാദ്: യുദ്ധം തുടങ്ങിയ മാസമായ ഫെബ്രുവരിയിൽ സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് വന്നതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് കുറവ്. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിലും നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കുറയുമെന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 1,255 കോടി റിയാലാണ് പ്രവാസികൾ ഇത്തവണ നാട്ടിലേക്ക് അയച്ചത്. 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

 2026 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏകദേശം76.8 കോടി റിയാലിന്റെ (6 ശതമാനം) കുറവ് രേഖപ്പെടുത്തിയതായി സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വിദേശത്തുള്ള സൗദി പൗരന്മാർ നാട്ടിലേക്ക് പണമയക്കുന്നതിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 22 ശതമാനം കുറഞ്ഞ് 486 കോടി റിയാലിലെത്തി. യുദ്ധ സാഹചര്യംനിലനിൽക്കുന്നതിനാൽ വരും മാസങ്ങളിലും നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കുറയുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News