2025-ൽ ഒമാനിൽ അപകട നഷ്ടപരിഹാരം 7.98 കോടി റിയാൽ: ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി

75,300 വാഹനാപകടങ്ങൾ

Update: 2026-02-24 12:05 GMT

മസ്‌കത്ത്: 2025-ൽ ഒമാനിലെ ഗതാഗത അപകടങ്ങൾക്കുള്ള ആകെ നഷ്ടപരിഹാരം 7.98 കോടി റിയാലായി ഉയർന്നതായി ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. ഓഡിറ്റ് ചെയ്യപ്പെടാത്ത ഡാറ്റയിലാണ് ഇക്കാര്യം പറയുന്നത്. 1.47 ശതമാനം വർധിച്ചാണ് മൊത്തം നഷ്ടപരിഹാരം 2025ൽ 7.98 കോടി റിയാലായി ഉയർന്നത്. 2024-ൽ ഇത് 7.87 കോടി റിയാലായിരുന്നു.

2025-ൽ ഇൻഷുറൻസ് കമ്പനികൾ ഏകദേശം 75,300 വാഹന അപകടങ്ങൾ രേഖപ്പെടുത്തിയതായി ഡാറ്റ കാണിക്കുന്നു. 2024-ൽ ഇത് 75,200 ആയിരുന്നു. 0.1 ശതമാനത്തിന്റെ നേരിയ വർധനവാണുണ്ടായത്. ഈ വർഷത്തെ അപകടങ്ങളിൽ 54,271 എണ്ണം ചെറിയ അപകടങ്ങളായിരുന്നു. ആകെയുള്ളതിന്റെ 72.1 ശതമാനം വരുമിത്. 20,993 ഗുരുതര അപകടങ്ങളുമുണ്ടായി. 27.9 ശതമാനം. 2024-നെ അപേക്ഷിച്ച് ഗുരുതര അപകടങ്ങൾ 13.2 ശതമാനം വർധിച്ചു.

Advertising
Advertising

2025-ൽ മൊത്തം ട്രാഫിക് അപകട ക്ലെയിമുകളുടെ എണ്ണം 77,000 കവിഞ്ഞതായി കണക്കുകൾ പറയുന്നു. 2024-ൽ ഇത് 76,500 ആയിരുന്നു. ഒരു ശതമാനം വർധനവുണ്ടായി. ചെറിയ അപകട ക്ലെയിമുകൾ 54,000-ത്തിലധികമായി കുറഞ്ഞു, 2024-ൽ ഇത് 56,200 ആയിരുന്നു, 4 ശതമാനം കുറവാണുണ്ടായത്. ഇതിനു വിപരീതമായി, ഗുരുതര അപകട ക്ലെയിമുകൾ ഏകദേശം 11,000 ആയി ഉയർന്നു, 2024-ൽ ഇത് 9,900 ആയിരുന്നു, 10 ശതമാനം വർധനയുണ്ടായി. പരിക്കും വൈദ്യചികിത്സയും ഉൾപ്പെടുന്ന ഗുരുതര അപകട ക്ലെയിമുകൾ ഏകദേശം 12,000 ആയി ഉയർന്നു, മുൻ വർഷം 10,000 ആയിരുന്നു. 17 ശതമാനം വർധന. മരണ ക്ലെയിമുകൾ 2024-ൽ 333 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 342 ആയി. 3 ശതമാനം വർധന.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News