മാർച്ച് 15 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചവരാണോ!; ഫ്ലെക്സിബിൾ ബുക്കിങ് ഓപ്ഷനുകളുമായി ഒമാൻ എയർ

മാർച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് സൗജന്യമായി മാറ്റാം

Update: 2026-03-04 10:09 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനയാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ഇപ്പോൾ മുതൽ മാർച്ച് 15 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അധിക തുക നൽകാതെ തന്നെ യാത്രക്കാർക്ക് തങ്ങളുടെ യാത്രാ പ്ലാനുകളിൽ മാറ്റം വരുത്താവുന്ന ഫ്ലെക്സിബിൾ ഓപ്ഷനുകളാണ് ഒമാൻ എയർ പ്രഖ്യാപിച്ചത്.

യാത്രക്കാർക്ക് ഇതിലൂടെ മാർച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനാവും. ഇതിനായി അധിക ഫീസ് ഈടാക്കില്ല. ടിക്കറ്റിലെ തുക ഉപയോഗിച്ച് തന്നെ ഒമാൻ എയറിന്റെ ഏത് ലക്ഷ്യസ്ഥാനത്തേക്കും ബുക്കിങ്ങ് മാറ്റാനും സാധിക്കും. ഇതിനായി മാർച്ച് 29-നകം നടപടികൾ പൂർത്തിയാക്കണം. മാർച്ച് 8-നോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ ലഭിക്കും. പകുതി ഉപയോഗിച്ച ടിക്കറ്റുകൾക്കും നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കുന്നതാണ്.

ടിക്കറ്റിൽ മാറ്റം വരുത്താൻ ഒമാൻ എയർ വെബ്‌സൈറ്റിലെ 'Manage Booking' പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് വെബ്‌സൈറ്റുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കസ്റ്റമർ കെയർ സെന്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ യാത്രയില്ലാത്തവർ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എയർലൈൻ അഭ്യർഥിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News