ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിലെത്തിയത്

Update: 2026-03-06 10:16 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. കോഴിക്കോട് വടകര പൊൻമേരി പറമ്പിൽ സ്വദേശി ദീപക് (38) ആണ് മരിച്ചത്. അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. അമ്മ:പ്രേമ. ഭാര്യ: സുചിത്ര ചന്ദ്രൻ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News