ഇറാനെതിരായ യുഎസ് - ഇസ്രായേൽ യുദ്ധം നിർത്താൻ ആഗോള സമ്മർദ്ദം വേണം:ഒമാൻ വിദേശകാര്യ മന്ത്രി

മസ്‌കത്തിൽ ഉന്നതതല നയതന്ത്ര യോഗം വിളിച്ചുചേർത്തു

Update: 2026-03-08 16:01 GMT

മസ്‌കത്ത്: ഇറാനെതിരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. യുദ്ധം നിർത്താൻ ആഗോള സമ്മർദ്ദം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മസ്‌കത്തിൽ ഉന്നതതല നയതന്ത്ര യോഗം വിളിച്ചുചേർത്തു. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു. യൂറോപ്യൻ യൂണിയൻ അംഗങ്ങളല്ലാത്ത യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരുൾപ്പെടെയുള്ളവരാണ് പങ്കെടുത്ത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഇറാഖ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മറ്റൊരു കൂടിക്കാഴ്ചയിലും പങ്കെടുത്തു.

Advertising
Advertising

യുദ്ധം അവസാനിപ്പിക്കാനും മേഖലയിലെ പ്രത്യാഘാതങ്ങൾ പരിഹരിക്കാനുമുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ സമ്മർദ്ദം ശക്തമാക്കണമെന്ന് സയ്യിദ് ബദർ പറഞ്ഞു. നിലവിലെ സാഹചര്യം മേഖലയിലെ ജനങ്ങളുടെ സ്ഥിരതക്കും സുരക്ഷക്കും മുമ്പൊരിക്കലും ഇല്ലാത്ത വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ഏകോപിത അന്താരാഷ്ട്ര നടപടി ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News