ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ മാർച്ചിലെ ശമ്പളം പെരുന്നാളിന് മുമ്പായി നൽകണം

മാർച്ച് 18നുള്ളിൽ വിതരണം ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം

Update: 2026-03-08 18:20 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മാർച്ച് മാസത്തെ ശമ്പളം മാർച്ച് 18 ബുധനാഴ്ചയ്ക്കുള്ളിൽ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു.

പെരുന്നാൾ ആഘോഷങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്നതിനും കുടുംബത്തോടൊപ്പം സന്തോഷത്തോടെ പെരുന്നാൾ ആഘോഷിക്കുന്നതിനും പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അംഗീകൃത പേയ്‌മെന്റ് സംവിധാനങ്ങൾ വഴി കൃത്യസമയത്ത് ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ കമ്പനികളോടും മന്ത്രാലയം പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News