ഒമാനിൽ പ്രവാസികൾക്ക് നിർബന്ധിത സമ്പാദ്യ പദ്ധതി; ശമ്പളത്തിന്റെ 9 ശതമാനം നീക്കിവെക്കണം

2028ഓടെ തൊഴിൽ പരിരക്ഷ ഇൻഷുറൻസും നടപ്പിലാക്കും

Update: 2026-03-11 17:46 GMT

മസ്‌കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ ദീർഘകാല സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് അടുത്ത വർഷം മുതൽ നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നു. പുതിയ സംവിധാനത്തിന് കീഴിൽ, ഓരോ പ്രവാസി ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളത്തിന്റെ 9% ഈ പദ്ധതിയിലേക്ക് നീക്കിവെക്കേണ്ടി വരും. പ്രവാസികൾ അവരുടെ തൊഴിൽ കരാർ പൂർത്തിയാക്കി മടങ്ങുമ്പോഴോ രാജ്യം വിടുമ്പോഴോ വലിയൊരു സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സോഷ്യൽ പ്രൊട്ടക്ഷൻ അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷബീബ് അൽ ബുസൈദിയാണ് വരാനിരിക്കുന്ന ഈ സുപ്രധാന മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

Advertising
Advertising

സമ്പാദ്യ പദ്ധതിക്ക് പുറമെ, പ്രവാസികൾക്കായി മറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങളും ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം തന്നെ സിക്ക് ലീവ് ഇൻഷുറൻസ് പ്രാബല്യത്തിൽ വരും, ശമ്പളത്തിന്റെ ഒരു ശതമാനമാണ് ഇതിനായി മാറ്റിവെക്കേണ്ടത്. കൂടാതെ, 2028ഓടെ തൊഴിൽ പരിരക്ഷ ഇൻഷുറൻസും നടപ്പിലാക്കും. തൊഴിലിനിടെ സംഭവിക്കുന്ന പരിക്കുകൾക്ക് 3000 റിയാൽ വരെ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഈ പദ്ധതിക്കും ശമ്പളത്തിന്റെ ഒരു ശതമാനമാണ് വിഹിതമായി നൽകേണ്ടത്. വരും ദിവസങ്ങളിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News