ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഫെബ്രുവരി 21 ആണ് അവസാന തീയതി

Update: 2026-02-02 17:57 GMT

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2026-2027 അധ്യയന വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മസ്‌കത്തിലും പരിസരങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചത്, പ്രവേശനത്തിന് ഇന്ത്യൻ സ്‌കൂൾ വെബ്സൈറ്റിൽ നൽകിയ പ്രത്യേക പേജിലാണ് രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 21 ആണ് അവസാന തീയതി

മൂന്ന് വയസ്സുള്ള കുട്ടികൾക്ക് കെജി 1ലേക്കും നാല് വയസ്സുള്ള കുട്ടികൾക്ക് കെജി 2ലേക്കും അഞ്ച് വയസ്സുള്ള കുട്ടികൾക്ക് കെജി 3ലേക്കും പ്രവേശനം നൽകും. ആറ് വയസ്സുള്ള കുട്ടികൾക്കാണ് ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുക. നിർദിഷ്ട വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചെറിയ ക്ലാസുകളിൽ പ്രവേശനം ലഭിക്കില്ല. ഒൻപതാം ക്ലാസ് വരെയാണ് ഓൺലൈൻ വഴി പ്രവേശനം. ഫെബ്രുവരി 21 ആണ് റജിസ്ട്രേഷനുള്ള അവസാന തീയതി. മസ്‌കത്ത്, ദാർസൈത്ത്, വാദി കബീർ, സീബ്, ഗുബ്ര, മബേല, ബൗഷർ ഇന്ത്യൻ സ്‌കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഗുബ്ര, വാദി കബീർ ഇന്ത്യൻ സ്‌കൂളുകളിൽ കേംബ്രിജ് യൂണിവേഴ്സിറ്റി സിലബസിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സ്‌കൂളുകളിലും മസ്‌കത്ത്, ദാർസൈത്ത്, മബേല, ഇന്ത്യൻ സ്‌കൂളുകളിൽ ആഫ്റ്റർനൂൺ ഷിഫ്റ്റിലും ഓൺലൈൻ വഴി പ്രവേശനം നേടാനാകും.

ഏഴ് ഇന്ത്യൻ സ്‌കൂളുകളിലായി ആകെ 6,191 സീറ്റുകളാണുള്ളത്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ രാവിലത്തെ ഷിഫ്റ്റിൽ 755 വിദ്യാർഥികൾക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ 320 വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ രാവിലത്തെ ഷിഫ്റ്റിൽ 400 വിദ്യാർഥികൾക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ 125 വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും.

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News