ഒമാനിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

ഫയർഫോഴ്‌സ്, റെസ്ക്യൂ ടീമുകൾ പ്രദേശം സുരക്ഷിതമാക്കി

Update: 2026-03-22 14:55 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ അൽ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് റോഡിൽ പടർന്ന ഇന്ധനം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ഉദ്യോഗസ്ഥർ വിജയകരമായി നിയന്ത്രിച്ചു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ്, റെസ്ക്യൂ ടീമുകൾ പ്രദേശം സുരക്ഷിതമാക്കുകയും ടാങ്കറിൽ നിന്നുള്ള ഇന്ധന ചോർച്ച തടയാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെക്കുറിച്ചോ അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ, ഇന്ധന ചോർച്ച മൂലമുണ്ടാകാൻ സാധ്യതയുള്ള തീപിടുത്തം ഒഴിവാക്കാൻ രക്ഷാപ്രവർത്തകർ വെള്ളം ചീറ്റുന്ന ചിത്രങ്ങളും സിവിൽ ഡിഫൻസ് പുറത്തുവിട്ടു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News