സലാലയിൽ ശാന്തമായ അന്തരീക്ഷത്തിൽ വിശ്വാസികൾ ഈദാഘോഷിച്ചു

പള്ളികളിലും ഈദ് ഗാഹുകളിലും സ്ത്രീകൾ ഉൾപ്പടെ ആയിരങ്ങൾ സംബന്ധിച്ചു

Update: 2026-03-21 10:04 GMT

സലാല: സലാലയിലും സ്വദേശികൾക്കൊപ്പം പ്രാവാസികളും ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന ഈദ് നമസ്‌കാരത്തിൽ സ്ത്രീകൾ ഉൾപ്പടെ ആയിരങ്ങൾ സംബന്ധിച്ചു. നോമ്പിലൂടെ കൈവരിച്ച വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഇമാമുമാർ ഓർമ്മിപ്പിച്ചു. മേഖലയിലെ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഐ.എം.ഐ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് ജി.സലിം സേട്ട് നേത്യത്വം നൽകി. സമസ്ത ഇസലാമിക് സെന്റർ മസ്ജിദ് ഹിബ് റിൽ സംഘടിപ്പിച്ച ഈദ് നമസ്‌കരത്തിന് അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേത്യത്വം നൽകി.

ഐ.സി.ഫ് സലാലയിൽ നാല് പള്ളികളിൽ ഈദ് നമസ്‌കാരം ഒരുക്കി. മസ്ജിദ് ബാ അലവിയിൽ സംഘടിപ്പിച്ച ഈദ് നമസ്‌കരത്തിന് മുഹമ്മദ് റാഫി സഖാഫി നേത്യത്വം നൽകി. ഒമാൻ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഇത്തിഹാദ് ക്ലബ്ബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് എൻ.എം.മുഹമ്മദലിയാണ് നേത്യത്വം നൽകിയത്. പരസ്പരം കെട്ടിപ്പിടിച്ച് ഈദ് ആശംസകൾ കൈമാറുകയും ബന്ധങ്ങൾ ഊഷ്മളമാക്കുകയും ചെയ്തു.

ഈദാഘോഷിക്കാൻ നാട്ടിൽ പോകാനിരുന്ന പലരും യാത്ര പ്രശ്നം നിലനിൽക്കുന്നതിനാൽ യാത്ര മാറ്റി വെച്ചിരുന്നു. അതിനാൽ പ്രവാസികളുടെ ഈദ് നമസ്‌കാരങ്ങളിൽ വലിയ ജനസാന്നിധ്യം ഉണ്ടായിരുന്നു. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്ന് വ്യത്യസതമായി ശാന്തമായ അന്തരീക്ഷത്തിൽ ഇദാഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഒമാനിലെ വിശ്വാസികൾ.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News