ഒമാനിലെ റുസ്താഖിൽ പഴയ കെട്ടിടം തകർന്നു വിണ് നാല് കുട്ടികൾ മരിച്ചു
മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് റോയൽ ഒമാൻ പൊലീസ്
Update: 2026-03-22 15:10 GMT
മസ്കത്ത്: ഒമാനിലെ റുസ്താഖ് വിലായത്തിൽ പഴയ കെട്ടിടം തകർന്നു വീണ് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. റുസ്താഖിലെ അൽ ഹൈമിലി മേഖലയിലാണ് അപകടമുണ്ടാത്. 7 കുട്ടികൾ ചേർന്ന് ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച സമയത്ത് കെട്ടിടം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു.
നാലു കുട്ടികളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കെട്ടിടം തകരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.