ഒമ്പതാം വാർഷികം ആഘോഷിച്ച് സലാം എയർ

2030 ഓടെ 30 വിമാനങ്ങൾ എത്തിക്കുമെന്ന് അധികൃതർ

Update: 2026-02-03 09:06 GMT

മസ്‌കത്ത്: 9ാം വാർഷികം ആഘോഷിച്ച് ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ. 2025-ൽ 22,164 വിമാന സർവീസുകളാണ് സലാം എയർ നടത്തിയത്. 34 ലക്ഷത്തിലധികം യാത്രക്കാർ സേവനം ഉപയോഗിച്ചു. 44-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വികസിപ്പിച്ചു.

നിലവിൽ 15 വിമാനങ്ങളാണ് എയർലൈനുള്ളത്. 2026 ൽ മൂന്നെണ്ണം കൂടി എത്തിയേക്കും. മെയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഡെലിവറി ചെയ്യാനാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 30 വിമാനങ്ങൾ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നാണ് സലാം എയറിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖഞ്ചി പറയുന്നത്.

പോർട്ട് സുഡാൻ, ഡമാസ്‌കസ്, വിയന്ന, മേഡൻ (ഇന്തോനേഷ്യ) എന്നിവിടങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷാവസാനം കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News